മന്ത്രി ശശീന്ദ്രനുമുന്നിൽ തോമസ് ചാണ്ടിക്കെതിരെ തുറന്നടിച്ച് ഉദ്യോഗസ്ഥർ

saseendran-thomas-chandy
SHARE

തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് ഗതാഗത വകുപ്പ് ഭരിച്ചിരുന്നത് മന്ത്രിയുടെ ഇഷ്ടക്കാരനായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നില്‍ വകുപ്പിലെ ഓഫീസര്‍മാരുടെ തുറന്നടിക്കല്‍. കോഴിക്കോട് നടക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍ മന്ത്രിയെ  പരസ്യമായി കുറ്റപെടുത്തി വകുപ്പ് ജീവനക്കാര്‍ രംഗത്ത് എത്തിയത്.

ഗതാഗത വകുപ്പിലെ ഗസറ്റഡ് ഓഫിസര്‍മാരുടെ സംസ്ഥാന സമ്മേളനമായിരുന്നു വേദി. സ്വാഗതം പ്രസംഗം തന്നെ  മുന്‍മന്ത്രി തോമസ് ചാണ്ടിയെ കുറ്റപെടുത്തിയാണ് തുടങ്ങിയത്. അക്കാലത്ത് ഒരു എം.വി.ഐ ആണ് വകുപ്പ് ഭരിച്ചിരുന്നതെന്നും ഓഫിസര്‍മാരുടെ സ്ഥാനക്കയറ്റം പോലും ആറുമാസം തടഞ്ഞുവച്ചെന്നും സ്വാഗത പ്രാസംഗികന്‍ കുറ്റപെടുത്തി. വിജിലന്‍സ് അന്യായമായി കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന മന്ത്രിയോട് ആവശ്യപെട്ടു. 

തോമസ് ചാണ്ടിയുടെ കാലത്തെ വകുപ്പിലെ ഭരണത്തെ കുറിച്ച് പ്രതികരിക്കാതിരുന്ന  മന്ത്രി എ.കെ ശശീന്ദ്രന്‍ വിജിലന്‍സ് കേസുകളില്‍ ഇടപെടാമെന്ന് വാക്കുനല്‍കി. ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാറിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു വകുപ്പിലെ ഗസറ്റഡ് ഓഫിസര്‍മരുടെ തുറന്നടിക്കല്‍.

MORE IN BREAKING NEWS
SHOW MORE