കീഴാറ്റൂരിൽ സിപിഎമ്മിന്റെ 'നാടുകാവൽ’ സമരം ഇന്ന്

kizhattur-cpm-strike
SHARE

കണ്ണൂർ കീഴാറ്റൂരിൽ നടക്കുന്ന ബൈപാസ് സമരത്തെ പ്രതിരോധിക്കാൻ സിപിഎമ്മിന്റെ ബഹുജന പ്രകടനവും കൺവൻഷനും ഇന്ന് നടക്കും. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലാണ് വൈകുന്നേരം നാലുമണിക്ക് ജനകീയ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

  

കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പിലേക്കാണ് പ്രകടനം. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ജനകീയ കൺവൻഷൻ നടത്തും. ജില്ലയിലെ എംഎൽഎമാരും മുതിർന്ന നേതാക്കളും ജനകീയ സംരക്ഷണ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളി പ്രവർത്തകർ നടത്തുന്ന സമരത്തെ പ്രതിരോധിക്കുക എന്ന ഒറ്റ അജൻഡയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെയാണ് കേരളം കീഴാറ്റൂരിലേക്കെന്ന പേരിൽ വയൽക്കിളി പ്രവർത്തകരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം. വയൽക്കിളികളെ പിന്തുണയ്ക്കുന്നവരുടെ വലിയ നിരതന്നെ കീഴാറ്റൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ സംഘർഷ സാധ്യത കണക്കിലെടുത്ത് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി പൊലീസ് ഇതുവരെ നൽകിയിട്ടില്ല.

MORE IN BREAKING NEWS
SHOW MORE