വി. മുരളീധരന്റെ സത്യവാങ് മൂലത്തില്‍ പിഴവ്; കമ്മിഷന് വേണമെങ്കിൽ പത്രിക തള്ളാം

v-muralidharan
SHARE

രാജ്യസഭാ സീറ്റിലേക്ക്  മത്സരിക്കാന്‍ ബിജെപി േദശീയനിർവാഹക സമിതി അംഗം വി.മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ് മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് വി.മുരളീധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.

2016ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ വി മുരളീധരന്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2004- 2005 സാമ്പത്തിക വര്‍ഷത്തില്‍  മൂന്ന് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി അഞ്ഞൂറ്റി അമ്പത്തെട്ട് രൂപ ആദായ നികുതി അടച്ചതായാണ് സത്യവാങ് മൂലത്തില്‍ ഉള്ളത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് കുറ്റകരമാണ്. ഒന്നര വര്‍ഷം മുമ്പ് സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് കാണിച്ച് നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളാം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.