ടില്ലേഴ്സനെ ട്രംപ് പുറത്താക്കി; നടപടി കൊറിയൻ ചർച്ചയ്ക്ക് മുൻപ്

tillerson-trump
SHARE

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.ഐയുടെ മേധാവി മൈക്ക് പോംപെയാണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഉത്തര കൊറിയയുമായി ചര്‍ച്ച തുടങ്ങാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത നടപടി. 

നിര്‍ണായക നീക്കങ്ങള്‍ക്ക് അമേരിക്ക ഒരുങ്ങവെ വിദേശകാര്യസെക്രട്ടറി സ്ഥാനത്ത്  ഏറ്റവും യോഗ്യനായ ആളാകും മൈക്ക് പോംപെയെന്ന് ട്രംപ് ട്വീറ്ററില്‍ വ്യക്തമാക്കി.  ആഫ്രിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിലാണ് നിലവില്‍ ടില്ലേഴ്സന്‍.

ട്രംപ് സ്ഥാനമേറ്റയുടനെയാണ് അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനിയുടെ ചെയര്‍മാനായിരുന്ന റെക്സ് ടില്ലേഴ്സനെ വിദേശകാര്യ സെക്രട്ടറിയാക്കിയത്. ടില്ലേഴ്സന് രാഷ്ട്രീയ, സര്‍ക്കാര്‍ മേഖലയില്‍ മുന്‍പരിചയമുണ്ടായിരുന്നില്ല. ജീന ഹാസ്പെല്‍ ആകും പുതിയ സി.ഐ.എ മേധാവി.സി.ഐഎ ഡെപ്യൂട്ടി ഡയറക്ടായ ജീന ഈ പദവിയിലെത്തുന്ന ആദ്യവനിതയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.