പാതയോരത്തെ കള്ളുഷാപ്പുകൾ തുറക്കാം; തീരുമാനം സർക്കാരിന് വിട്ട് സുപ്രീംകോടതി

toddy-shop-kerala
SHARE

പാതയോരത്തെ കളളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. പട്ടണത്തിന്‍റെ സ്വഭാവമുള്ള പഞ്ചായത്ത് മേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കിയ വിധിയില്‍ കളളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കളളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  

ദേശീയ, സംസ്ഥാനപാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകള്‍ക്ക് പട്ടണത്തിന്‍റെ സ്വഭാവമുണ്ടെങ്കില്‍ അവിടെ മദ്യശാലകള്‍ തുറക്കണമോയെന്ന് സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ഇളവ് കളളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സര്‍ക്കാരിന് ഉപാധികളോടെ കളളുഷാപ്പുകള്‍ തുറക്കാം. വാഹനാപകടനിരക്ക് കുറയ്ക്കുകയാണ് വിധിയുടെ പരമമായ ലക്ഷ്യമെന്നത് സംസ്ഥാനങ്ങളുടെ മനസിലുണ്ടാകണമെന്ന് മുന്‍പ് കോടതി ഒാര്‍മ്മിപ്പിച്ചിരുന്നു.

അതേസമയം, കളളുഷാപ്പുകള്‍ തുറക്കരുതെന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍റെ ഹര്‍ജിയെ സിപിഐ അനുകൂലസംഘടന രൂക്ഷമായി എതിര്‍ത്തു. കോടതിയുടെ ചെലവില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് സുധീരന്‍റെ ശ്രമമെന്ന് വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ആരോപിച്ചു. പാതയോരത്തുനിന്ന് കളളുഷാപ്പുകള്‍ നീക്കാന്‍ കഴിയില്ലെന്ന് കേരളം നിലപാട് അറിയിച്ചിരുന്നു. കോടതിവിധിയെ തുടര്‍ന്ന് മൂവായിരത്തി എഴുപത്തിയെട്ട് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.