വിമർശനങ്ങൾ കുറിക്കുകൊണ്ടു; മിനിമം ബാലൻസ് പിഴ കുറച്ച് എസ്ബിഐ

sbi
SHARE

മിനിമംബാലൻസ് ഇല്ലാത്തതിൻറെ പേരിൽ ഉപഭോക്താക്കളിൽനിന്ന് എസ്ബിഐ ഈടാക്കുന്ന പിഴകുറച്ചു. എഴുപത്തിയഞ്ച് ശതമാനംവരെയാണ് കുറവുവരുത്തിയത്. ബാങ്കിനെതിരെ കടുത്തവിമർശനങ്ങള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 

 മെട്രോ നഗരങ്ങളിലെ ശാഖകളിൽ അക്കൗണ്ടുളളവർക്ക് മാസം 3000രൂപ ബാലൻസില്ലെങ്കിൽ നൽകേണ്ടിയിരുന്നത് 50രൂപ. ഇത് 15ആക്കി കുറച്ചു. 2000 രൂപ ഇല്ലാത്ത ചെറുപട്ടണങ്ങളിലെ അക്കൗണ്ടുടമകൾ നൽകേണ്ട പിഴതുക 12രൂപ. നേരത്തെയിത് 40ആയിരുന്നു. 1000രൂപ നീക്കിയിരുപ്പില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്തക്കൾ നൽകേണ്ടിയിരുന്ന 40ഉം പത്താക്കി കുറച്ചു. പിഴതുകയ്ക്ക് പുറമേ ജിഎസ്ടിയും നൽകണം. രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ തീരുമാനം ശരാശരി 25കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും. 

മിനിമംബാലൻസ് ഇല്ലാത്തതിൻറെ പേരിൽ, കഴിഞ്ഞ എട്ടുമാസത്തിനിടെ എസ്ബിഐ ഈടാക്കിയത് 1771കോടി രൂപയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് സാധാരണക്കാരായ ഉപഭോക്താക്കളെ ബാങ്ക് കൊള്ളയടിക്കുകയാണെന്ന തരത്തില്‍ വിമർശനം കടുത്തത്. ഇതാണ് ബാങ്കിനെ പിഴഈടാക്കുന്നതിൽ കുറവുവരുത്താൻ പ്രേരിപ്പിച്ചത്. അടുത്തമാസം ഒന്നുമുതൽ പുതിയനിരക്കുകൾ പ്രാബല്യത്തിൽവരും. 

   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.