അതിതീവ്ര ന്യൂനമര്‍ദം കേരള തീരത്തേക്ക്; തുറമുഖങ്ങള്‍ക്ക് അപായസൂചന; ജാഗ്രത

weather-2
SHARE

കേരളതീരത്ത് ആശങ്കയേറ്റി അതിതീവ്ര ന്യൂനമര്‍ദം തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ അകലെയെത്തി.  കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  തീരപ്രദേശത്ത് സര്‍ക്കാരിന്റെ അതീവ ജാഗ്രതാനിര്‍ദ്ദേശമുണ്ട്. കേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. എന്നാല്‍ കേരളത്തെ നേരിട്ട് ബാധിക്കാന്‍ ഇടയില്ലെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടക്ക് രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് തീവ്രന്യൂനമര്‍ദ്ദമായി കേരളതീരത്തിന് അടുത്തേക്ക് എത്തിയത്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍അകലെയാണ് ഇപ്പോള്‍ ഈന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നത്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ശക്തി പ്രാപിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിനാല്‍ തീരദേശത്താകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുണ്ട്. മൂന്നുമീറ്ററോളം തിരമാലകള്‍ഉയരും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍  രണ്ട് ദിവസത്തേക്ക് കടലില്‍പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപായസൂചന ഉയര്‍ത്തി

സംസ്ഥാനത്തെ എല്ലാതുറമുഖങ്ങളിലും മൂന്നാംനമ്പര്‍ അപായസൂചന ഉയര്‍ത്തി. കോസ്റ്റ് ഗാര്‍ഡ് ആറു കപ്പലുകളും നാല് വിമാനങ്ങളും   വിന്യസിച്ചു. മല്‍സ്യബന്ധനത്തിന് പുറങ്കടലില്‍ പോയവരെ തിരിച്ചെത്തിക്കാനാണിത്. ബേപ്പൂര്‍ –  ലക്ഷദ്വീപ് കപ്പല്‍ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. മല്‍സ്യബന്ധനബോട്ടുകള്‍ ലക്ഷദ്വീപിലും ഗോവ ഖരേവാഡയിലും അടുപ്പിച്ചു.

weather-10

തീരദേശജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍അപായസൂചന നല്‍കി. അടിയന്തിര സാഹചര്യമുണ്ടായാല്‍സജ്ജമാകാന്‍ വൈദ്യുതിബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്, റവന്യൂ, ഫീഷറീസ്, പൊലീസ്,് വകുപ്പുകളോട് മുന്‍കരുതല്‍നടപടികളെടുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് സാഹചര്യങ്ങള്‍വിലയിരുത്തുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.