ബാങ്ക് അക്കൗണ്ടും മൊബൈലുമായി ആധാർ ബന്ധിപ്പിക്കൽ: സമയപരിധി നീട്ടി

supreme-court-aadhaar
SHARE

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി സുപ്രീംകോടതി നീട്ടി. ഭരണഘടനാബെഞ്ച് വിധി പറയുന്നതുവരെയാണ് സമയപരിധി നീട്ടിയത്. എന്നാല്‍, ആധാര്‍കാര്‍ഡ് ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധിയില്‍ ഇളവില്ല. തല്‍ക്കാല്‍ പാസ്പോര്‍ട്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

ഈമാസം മുപ്പത്തിയൊന്നിനകം ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു കോടതി നേരത്തേ ഉത്തരവിട്ടിരുന്നത്. ആധാര്‍ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്ന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചാണ് വാദംകേട്ടത്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 

ഇതു ചോദ്യംചെയ്‌തുള്ള ഹർജികളിന്മേലാണു സുപ്രീം കോടതി വിധി. ബാങ്ക് അക്കൗണ്ട്,  മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ. അതേസമയം സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കുന്നത് തുടരും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.