ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: ഒൻപത് ജവാന്മാർ കൊല്ലപ്പെട്ടു

maoist-attack
SHARE

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സുഖ്മയില്‍ പട്രോളിങ്ങിനിറങ്ങിയ സൈനിക വാഹനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു.

സുഖ്മ ജില്ലയില്‍ വനത്തിനോട് ചേര്‍ന്നു കിടക്കുന്ന കിസ്താരം മേഖലയിലാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പലോടി മേഖലയിലേക്ക് തിരച്ചിലിനിറങ്ങിയ ജവാന്മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ സൈനികവാഹനങ്ങള്‍ പൂര്‍ണമായും കത്തിയെരിഞ്ഞു. പിന്നാലെയത്തിയ സി.ആര്‍.പി.എഫ് ജവാന്മാരുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടി. പ്രത്യാക്രമണം ശക്തമായതോടെ സമീപത്തെ അംബുജ്മഠ് വനത്തിലേക്ക് പിന്മാറിയ മാവോയിസ്റ്റുകള്‍ ആക്രമണം തുടര്‍ന്നു.

കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ആക്രമണത്തെ അപലപിച്ചു. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറലോട് ദുരന്തസ്ഥലത്തെത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ്സിങ് ട്വീറ്റ് ചെയ്തു.കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ ആഭ്യന്തര സുരക്ഷയില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സുഖ്മയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.