ലൈറ്റ് മെട്രോ പരിശോധിച്ച ശേഷം മാത്രം: ഭിന്ന നിലപാടുമായി ഐസക്

thomas-isssac-t
SHARE

ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പിന് പിന്നാലെ, പദ്ധതി പരിശോധിച്ചുശേഷമേ  നടപ്പാക്കൂവെന്ന് ധനമന്ത്രി തോമസ് ഐസക്.   സാങ്കേതികമായി ആര്‍ക്കുചെയ്യാന്‍ കഴിയുമെന്നത് തര്‍ക്കവിഷയമല്ല. വേണ്ടവിധം പരിശോധിച്ചുശേഷമേ ലൈറ്റ് മെട്രോ നടപ്പാക്കൂ. കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ്. ഇങ്ങനെ നഷ്്ടത്തിലായ പദ്ധതികളുടെ ഉദാഹരണമാണ് ‌വിഴിഞ്ഞം അടക്കമുള്ള പദ്ധതികളെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. പദ്ധതി നഷ്ടത്തിലായിട്ട് അത് സര്‍ക്കാര്‍ നികത്തുന്ന രീതി തുടരാനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്നും ഇ ശ്രീധരനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. 

കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സർക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 1128 കോടി രൂപയുടെ ധനസഹായം കേന്ദ്രം നൽകേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കേന്ദ്ര അനുമതിക്കുവേണ്ടി കാത്തു നിൽക്കേണ്ടതില്ലെന്ന ഇ ശ്രീധരന്റെ വാദത്തോട് യോജിക്കാനാവില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.