നിലവാരം കുറഞ്ഞെന്ന ജൂറി പരാമര്‍ശത്തോട് യോജിപ്പില്ല; ലിജോ നേരേ ചൊവ്വേയില്‍

lijo
SHARE

മലയാളസിനിമയുടെ നിലവാരം കുറഞ്ഞുവെന്ന ജൂറിയുടെ പരാമര്‍ശത്തോട് യോജിപ്പില്ലെന്ന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ലിജോ ജോസ് െപല്ലിശ്ശേരി. മികച്ച സൃഷ്ടികള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലിജോ. 

സംസ്ഥാന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയാണ് എന്നായിരുന്നു ജൂറി വിലയിരുത്തൽ. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകവുടെ നിലവാരം പുലർത്തിയില്ലെന്നും ഇവർ പറഞ്ഞു.

ആറ് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ നൂറ്റിപ്പത്ത് സിനിമകളാണ് അവാർഡ് കമ്മിറ്റിയുടെ മുൻപാകെ പരിഗണനയ്ക്കായി എത്തിയത്. അതിൽ 58 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായകയുടേത്. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകളുടെ നിലവാരം ശുഭോദർക്കമായിരുന്നില്ല. ചിത്രങ്ങളിൽ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. വിധി നിർണയസമിതിയുടെ മുമ്പാകെ വന്ന ചിത്രങ്ങൾ മാത്രം പരിഗണിച്ചാണ് ഈ വിലയിരുത്തൽ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.