സ്വാതന്ത്ര്യം ലഭിച്ചതിൽ സന്തോഷം,നന്ദി: ഒപ്പം നിന്നത് പോപ്പുലര്‍ ഫ്രണ്ട് മാത്രം; ഹാദിയ

hadiya
SHARE

വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടർന്നു ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം കോഴിക്കോട്ടെത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ. അബൂബക്കറെ സന്ദർശിക്കാനാണ് ഇവർ കോഴിക്കോട്ടെത്തിയത്. 

ലഭിച്ച സ്വാതന്ത്ര്യത്തിന് നന്ദിയെന്ന് ഹാദിയ. തന്നെ സഹായിച്ചവരെ കുറ്റപ്പെടുത്താനാണ് പല മുസ്ലിം സംഘടനകളും ശ്രമിച്ചത്. നിയമപോരാട്ടത്തില്‍ അവസാനം വരെ കൂടെനിന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. എല്ലാവരും ഒഴിവാക്കിയപ്പോഴും അവര്‍ കൂടെ നിന്നു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊപ്പം പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹാദിയ. കോടതിവധിയുടെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.