സര്‍ക്കാര്‍ ഡിഎംആര്‍സിയെ വാഗ്ദാനം നല്‍കി വഞ്ചിച്ചു; ലൈറ്റ് മെട്രോ പാളം തെറ്റിയ വഴി

lettr
SHARE

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സിക്കു നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പദ്ധതിക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്ന് രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. വിശദ പദ്ധതിരേഖ സംബന്ധിച്ച് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഇ.ശ്രീധരന് നല്‍കിയ ഉറപ്പും ലംഘിച്ചു. മുഖ്യമന്ത്രിയുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റയും കത്തുകളുടെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിടുന്നു.  

 കരാറിന്‍റെ കാലാവധി കഴിഞ്ഞെന്ന് ന്യായമാണ് മുഖ്യമന്ത്രി പറഞ്ഞത്.  കരാര്‍ ഒപ്പിടാമെന്നുപറഞ്ഞ് രണ്ടുതവണയാണ് സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ കബളിപ്പിച്ചത്. തെളിവ് ഇതാ. ലൈറ്റ് മെട്രോ പദ്ധതിയുടെ ചുമതലയുള്ള കെ.ആര്‍.ടി.എല്‍ കഴിഞ്ഞ മെയ് 5ന് ഡി.എം.ആര്‍.സിക്ക് നല്‍കിയ കത്താണിത്. ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മിക്കേണ്ട മേല്‍പ്പാലങ്ങള്‍ക്കുള്ള കരാര്‍ ആവശ്യമായ അനുമതികള്‍ നേടി മാസാവസാനത്തോടെ ഒപ്പിടാനാകുമെന്നാണ് വാഗ്ദാനം. ഇത് നടന്നില്ല. ലൈറ്റ് മെട്രോയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഡി.എം.ആര്‍.സിയുമായി ഡിസംബര്‍ 31നകം കരാറൊപ്പിടാമെന്ന് വീണ്ടും വാഗ്ദാനം. നവംബര്‍ 17ന് നല്‍കിയ ഈ കത്തും വിഫലമായി. 

 ഡി.എം.ആര്‍.സി നല്‍കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് സജീവ പരിഗണയിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതുസംബന്ധിച്ച് കൂടിക്കാഴ്ച ആവശ്യമാണ്. തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാല്‍ അങ്ങനെയൊരറിയിപ്പ് പിന്നീടുണ്ടായില്ല. 15 ദിവസത്തിനുശേഷം ഇ.ശ്രീധരന്‍ മൂന്നുവര്‍ഷത്തെ വൃഥാവ്യായാമത്തില്‍ നിന്ന് പിന്‍മാറി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.