പ്രതിരോധം മതിയാക്കി; ഷുഹൈബ് വധത്തില്‍ പ്രതികളെ സിപിഎം പുറത്താക്കി

shuhab-case
SHARE

ഷുഹൈബ് വധത്തിൽ നടപടിയുമായി സിപിഎം. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം.

കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ആകാശ് തില്ലങ്കേരി, സി.എസ്.ദീപ്ചന്ദ്, ടി.കെ.അസ്‌കർ കാർ വാടകയ്ക്കെടുത്ത കെ.അഖില്‍ എന്നിവരെയാണ് സിപിഎം പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. 

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് പ്രതികളായ പാർട്ടി അംഗങ്ങളെ പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ കണ്ണിൽ പൊടി ഇടാനാണ് സിപിഎം നടപടിയെടുത്തതെന്ന് വി.എം.സുധീരൻ ആരോപിച്ചു.

ഷുഹൈബ് വധത്തിൽ ഹൈക്കോടതിയിൽ നിന്നടക്കം തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പാർട്ടി നടപടി. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ പ്രതികരിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.