സിപിഎമ്മിന്‍റെ ജോലി ബിജെപിയിലേക്ക് ആളെക്കൂട്ടലോ..? ചെന്നിത്തല

ramesh-chennithala
SHARE

മാര്‍കിസ്റ്റ് പാർട്ടിയുടെ ജോലി ബിജെപിയിലേക്ക് ആളെ കുട്ടുന്നതാണോ എന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. കെ.സുധാകരനുള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും ബിജെപിയിലേക്ക് പോകില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന ജോലി പി.ജയരാജന്‍ ഏറ്റെടുക്കേണ്ട. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മൃദുഹിന്ദുത സമീപനമാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

അതേസമയം ബിജെപിയിലേക്ക് പോകുന്നുവെന്ന സിപിഎം ആരോപണം തള്ളി കോൺഗ്രസ് നേതാവ് കെ.സുധാകരനും രംഗത്തെത്തി. ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞ സുധാകരൻ കോൺഗ്രസുകാരനായി തന്നെ മരിക്കുമെന്നും പ്രഖ്യാപിച്ചു. പാർലമെന്റ് സീറ്റ് ലക്ഷ്യംവെച്ച് മാനസികനില തകർന്ന പോലെയാണ് പി.ജയരാജൻ സംസാരിക്കുന്നത്. എല്ലാവരും കോൺഗ്രസ് വിട്ടാലും അവസാനത്തെ ആളായി കോൺഗ്രസിൽ തുടരുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. 

ഷുഹൈബ് കേസൊടു കൂടി പി.ജയരാജന്റെ കപടമുഖം മുസ്ലിം സമൂഹത്തിന് വ്യക്തമായെന്നും  അതിന്റ പരിഭ്രാന്തിയാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന ജയരാജന്റെ പ്രചരണത്തിന്റെ അടിസ്ഥാനമെന്നും സുധാകരന്‍ തുറന്നടിച്ചു. ബിജെപിയുമായി ഒരു തരത്തിലും ചർച്ച നടത്തിയിട്ടില്ല.  അത് ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

താൻ നല്‍കിയ അഭിമുഖം ചാനൽ വളച്ചൊടിക്കുകയായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ജീവിത്തിൽ എന്തു സംഭിവിച്ചാലും ബിജെപിയിലേക്കില്ല. ന്യൂപക്ഷ സമൂഹത്തെ കൊന്നൊടുക്കുന്നത് സിപിഎം ആണ്. തലശ്ശേരി കലാപത്തിന് പിന്നിൽ സിപിഎമ്മും പിണറായി വിജയനുമാണന്നും സുധാകരൻ ആരോപിച്ചു. ഭയപ്പെടുത്തി വശത്താക്കുകയാണ് അവരുടെ നയം. ഗുജറാത്തിൽ ബിജെപി ന്യൂപക്ഷത്തോട് കാണിച്ചത് സിപിഎം കേരളത്തിൽ കാണിക്കുന്നു. ഒരു തരത്തിലും കോൺഗ്രസില്‍ നിന്ന് മാറില്ല. ആര് പാർട്ടി വിട്ട് പോയാലും  താൻ കോൺഗ്രസിൽ തുടരുമെന്നും സുധാകരൻ ആവര്‍ത്തിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.