ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന ആരോപണം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിജി.ഡയറക്ടര്‍

Nirmal-Chandra-Asthana
SHARE

ബാർകോഴ കേസ് പ്രോസിക്യൂട്ടർ കെ.പി.സതീശനെതിരെ വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. കേസ് അട്ടിമറിച്ചതാണെന്ന സതീശന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം കേസിൽ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറാണ് കെ.പി.സതീശൻ. കേസ് തുടരാമെന്നാണ് താൻ നൽകിയ നിയമോപദേശമെന്നും പിന്നീട് കേസ് എങ്ങനെ അട്ടിമറിച്ചു എന്നുള്ളത് അറിയില്ലെന്നുമായിരുന്നു കെ.പി.സതീശന്റെ പ്രസ്താവന. ബാർ കോഴ ക്കേസിൽ കെ.എം.മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് അന്തിമ റിപ്പോർട്ട്  സമർപ്പിച്ചതിനെതിരെയായിരുന്നു സതീശന്റെ പ്രസ്താവന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.