എന്തുകൊണ്ട് കേസെടുക്കുന്നില്ല..? ഭൂമിയിടപാട് വീണ്ടും ഹൈക്കോടതിയിലേക്ക്

ernakulam-angamaly-arch-dio
SHARE

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം വീണ്ടും ഹൈക്കോടതിയിലേക്ക്.  മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ പരാതിക്കാർ കോടതിയെ സമീപിക്കും. എറണാകുളം സെൻട്രൽ സിഐക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്യാനും തീരുമാനം. 

ഭൂമി ഇടപാടിൽ കേസെടുക്കുന്നതിന്, പൊലീസ് അഡ്വക്കറ്റ് ജനറലിൽ നിന്ന് ഇന്നലെ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  പ്രതികൾക്കെതിരെ ചുമത്തേണ്ട വകുപ്പുകൾ തീരുമാനിക്കുക. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൊച്ചി സെൻട്രൽ പൊലീസിന് ലഭിച്ചത്.  ഗൂഡാലോചന, വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ കാണാം എന്ന്  ഹൈക്കോടതി പറഞ്ഞിരുന്നു. കർദിനാൾ, 2 വൈദികർ, ഇടനിലക്കാരൻ എന്നിങ്ങനെ നാലുപേരെ പ്രതിചേർക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. 

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍  കേസെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ. പറഞ്ഞു. എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പി.ടി.തോമസ് കൊച്ചിയില്‍ അഭിപ്രായപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.