'കലക്ടറുടെ പണിയെന്താണ്.?' ചാണ്ടിയുടെ കയ്യേറ്റത്തിൽ അനുപമയെ കൊട്ടി ഹൈക്കോടതി

chandy-anupama
SHARE

തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികയ്യേറ്റവിഷയത്തില്‍ ലേക്പാലസ് റിസോര്‍ട്ടിനെതിരെ  കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി.  കലക്ടര്‍ ടിവി അനുപമയെ വിമര്‍ശിച്ച കോടതി, വീഴ്ചകള്‍ കാര്യക്ഷമതയില്ലായ്മയാണ് ചുണ്ടിക്കാട്ടുന്നതെന്നും പറഞ്ഞു. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മിച്ചത് നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസുകളില്‍ തെറ്റായസര്‍വേ നമ്പരുകള്‍ രേഖപ്പെടുത്തിയതിനാണ്  വിമര്‍ശനം. പിഴവുകള്‍ തിരുത്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.   

കലക്ടറുടെ നോട്ടീസില്‍ പറയുന്ന സര്‍വേ നമ്പരില്‍പ്പെട്ട സ്ഥലം കൈവശമില്ലെന്ന് ലേക്പാലസ് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണ് നോട്ടീസിന്റെ പ്രസക്തിതന്നെ നഷ്ടമാക്കിയത്. തെറ്റുപറ്റിയകാര്യം കലക്ടര്‍ ഹൈക്കോടതിയില്‍ സമ്മതിക്കുകയും െചയ്തു. ഇതേ തുടര്‍ന്ന് കലക്ടര്‍ പുറപ്പെടുവിച്ച രണ്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി . ഭൂമിയുട ഉടമസ്ഥാവാകാശം ആര്‍ക്കാണെന്ന് പോലും പരിശോധിക്കാതെ നോട്ടീസ് നല്‍കിയതിലെ അപാകത കോടതി എടുത്തു പറഞ്ഞു.ഇത് കാര്യക്ഷ,മതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

കലക്ടര്‍ എന്തുജോലിയാണ് ചെയ്യുന്നതെന്നും  സ്ഥാനത്തിന്റെ ഉത്തരവാദിത്വവും നിറവേറ്റണമന്നും കോടതി ഒാര്‍മിപ്പിച്ചു. നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ എടുത്തുപറഞ്ഞ കോടതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. അതനുസരിച്ച് ഭൂമിസംബന്ധിച്ച രേഖകളും സര്‍വേ റിപ്പോര്‍ട്ടുകളും പരിശോധിച്ച് കൃത്യമായ നോട്ടീസ് നല്‍കി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി . തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിര്‍മിച്ച വലിയകുളം സീറോ ജെട്ടി അപ്രോച്ച് റോഡ് നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്ന സര്‍വേ നമ്പരുകള്‍ തെറ്റാണെന്ന വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. 

MORE IN BREAKING NEWS
SHOW MORE