കോറോമിനാസ് മിന്നി, പൂണെ വലയിൽ ഗോവയുടെ ഗോൾവർഷം

goa-won
SHARE

ഐഎസ്എല്ലിൽ ജീവൻമരണ പോരാട്ടത്തിൽ പൂണെ സിറ്റി എഫ്സിയെ നാലു ഗോളിന് തറപറ്റിച്ച് ഗോവയ്ക്കു ജയം. ഗോവയുടെ മിന്നും താരം കോറോമിനാസ് രണ്ടും ഹ്യൂഗോയും ലാൻസെറോട്ടയും ഓരോ ഗോൾ വീതവും നേടി. ജയത്തോടെ ഗോവ സെമി പ്രതീക്ഷകൾ നിലനിർത്തി. 

26ാം മിനിറ്റിൽ ലാൻസെറോട്ടയുടെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ഗോവൻ ആക്രമണങ്ങൾക്കു മൂർച്ച കൂടി. ഫലം ഉടൻ കണ്ടു. കോറോമിനാസിന്റെ പാസിലൂടെ ഹ്യൂഗോ വല കുലുക്കി. പിന്നിടായിരുന്നു കോറോയുടെ നിമിഷങ്ങൾ. 58, 65 മിനിറ്റുകളിൽ കോറോയുടെ ഗോളുകൾ പൂണെയുടെ പതനം പൂർത്തിയാക്കി. 

ഇതിനിടെ കളിയുെട അവസാന  നിമിഷങ്ങളിൽ പൂണെയുടെ സൂപ്പർ താരം മാർസലീഞ്ഞോ രണ്ട് മഞ്ഞ കാർഡ് കണ്ട് പുറത്തായതു കൂടുതൽ ക്ഷീണമായി. ജയത്തോടെ 24 പോയിന്റോടെ ഗോവ ആറാം സ്ഥാനത്തെത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.