ജനമായിരങ്ങള്‍ സാക്ഷി; ഉലകനായകന്‍റെ ‘മക്കള്‍ നീതി മയ്യം' പിറന്നു

PTI2_21_2018_000133B
SHARE

മധുരയില്‍ അനുയായികളെ അണിനിരത്തി കമല്‍ഹാസന്‍ പാര്‍ട്ടി പേര് പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിയുടെ പേര്. ജനനീതിക്കായുള്ള കൂട്ടായ്മയെന്ന് അര്‍ത്ഥം. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെന്ന് ഇംഗ്ലീഷ് ഭാഷ്യം.  വെള്ളയും ചുവപ്പും കറുപ്പും ഇടകലര്‍ന്നുള്ള പാര്‍ട്ടി പതാകയും മധുരയില്‍ പുറത്തിറക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരിപാടിയില്‍ പങ്കെടുത്തു. 

നാളൈ നമതു എന്ന പേരിലുള്ള സംസ്ഥാന യാത്രക്ക് രാവിലെയാണ് തുടക്കമായത്. രാമേശ്വരത്ത് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ വീട് സന്ദർശിച്ചായിരുന്നു തുടക്കം. ജനങ്ങൾ സ്വപ്നം കണ്ട തമിഴ്നാട് ജനിക്കുകയാണെന്ന് കമൽഹാസൻ. ഇസങ്ങളേക്കാൾ ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കമൽ വ്യക്തമാക്കി. 

kamal-party-flag

രാവിലെ 7.45 ന് കമൽഹാസൻ എ പി. ജെ അബ്ദുൾകലാമിന്റെ വീട്ടിലെത്തി. രാഷ്ട്രീയത്തിലെ നല്ല തുടക്കത്തിന് ഏറ്റവും അനുയോജ്യമായ ഇടം കലാമിന്റെ വീടാണെന്ന്  കുടുംബത്തെ അറിയിച്ചു. തുടർന്ന് ഗണേഷ് മഹലിലെത്തി മത്സൃ തൊഴിലാളികളോട് സംസാരിച്ചു. കർഷക നേതാക്കൾക്കൊപ്പമെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. തന്റെ പാർട്ടിയിൽ മത്സ്യ തൊഴിലാളികൾ ചേരുകയല്ല, താൻ അവർക്കൊപ്പം ചേരുകയാണെന്ന് കമൽഹാസൻ. കലാം സ്മാരകം സന്ദർശിക്കാനെത്തിയ കമലിനെ ആരവങ്ങളോടെ ജനം വരവേറ്റു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.