ഇറാനില്‍ 66 പേര്‍ സഞ്ചരിച്ച‌ യാത്രാവിമാനം തകർന്നു വീണു; മരണസംഖ്യ അവ്യക്തം

flight
SHARE

ഇറാനില്‍ അൻപതിലേറെ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകർന്നു വീണു. ടെഹ്റാനിൽ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് പർവത മേഖലയിലാണു വിമാനം തകർന്നത്. സംഭവം ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ആസിമൻ എയർലൈൻസിന്റേതാണു വിമാനം. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.