കെഎസ്‌‌യു സമ്മേളനവേദി സിപിഎം കയ്യേറി; ആലപ്പുഴയില്‍ സംഘര്‍ഷം

alappuzha2-12
SHARE

ആലപ്പുഴയില്‍ കെ.എസ്്.യു സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ സംഘര്‍ഷവും വ്യാപകഅക്രമവും.  പ്രവര്‍ത്തകരും സിപിഎം നേതാക്കളും തെരുവില്‍ ഏറ്റുമുട്ടി. ഇരുപതിലധികം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ നഗരത്തില്‍ നാളെ ഉച്ചവരെ സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യുവും ആഹ്വാനം ചെയ്തു.

alappuzha22

വിദ്യാര്‍ഥി റാലിക്കിടെ സി.ഐ.ടി.യു ഓഫിസിന് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ കെ.എസ്.യു സമ്മേളനവേദിയിലേക്ക് പ്രതിഷേധവുമായി എത്തിയതോടെ കല്ലേറും തുടങ്ങി. സമ്മേളനം അലങ്കോലപ്പെട്ടു. പ്രവര്‍ത്തകര്‍ പ്രകോപിതരായി. പിന്നെ  മുല്ലക്കല്‍ തെരുവിലിറങ്ങി കല്ലേറായി.

ഇരുപക്ഷത്തുനിന്നും ആക്രമണം തുടങ്ങിയതോടെ പൊലീസ് എത്തി പ്രവര്‍ത്തകരെ അടിച്ചോടിച്ചു. ഒട്ടേറെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. ഷാഫി പറമ്പില്‍ എം.എല്‍എയും പിസി വിഷ്ണുനാഥും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പി്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം മണിക്കൂറുകളോളം തുടര്‍ന്നു. ഇതിനിടെ പരിപാടിക്കെത്തിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇരുപതോളം വാഹനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍  അടിച്ചുതകര്‍ത്തു. കൊടിക്കുന്നില്‍ എം.പി,ബെന്നി ബെഹനാന്‍, വി.എസ് ജോയി എന്നിവരുടെ കാറുകളും തകര്‍ത്തു. രമേശ് ചെന്നിത്തല, ഉമ്മ‍ചാണ്ടി, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ വേദിവിട്ട ഉടനെയാണ് സമ്മേള വേദി സംഘര്‍ഷഭൂമിയായത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.