പഞ്ചാബ് നാഷനല്‍ ബാങ്കിൽ 11,000 കോടിയുടെ തട്ടിപ്പ്; ജീവനക്കാര്‍ക്കും പങ്കെന്ന് സംശയം

punjab-bank
SHARE

പഞ്ചാബ് നാഷണൽ ബാങ്കിൽ വൻതട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രീച്ച് കാൻഡി ശാഖയിലെ ഇടപാടുകളിൽ കൃത്രിമംകാട്ടി പതിനോരായിരത്തി മുന്നൂറുകോടിരൂപയാണ് തട്ടിയത്. സിബിഐയും, എൻഫോഴ്സ്മെൻറും അന്വേഷണം ആരംഭിച്ചു

ഇടപാടുകളിൽ കൃത്രിമംകാട്ടിയും, വകമാറ്റിയുമാണ് രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാബാങ്കിൽനിന്ന് 11328കോടിരൂപ തട്ടിയത്. ബാങ്കുതന്നെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. തുടർന്ന് സിബിഐയും, എൻഫോഴ്സ്മെൻറും അന്വേഷണം ആരംഭിച്ചു. പ്രഥമികഅന്വേഷണത്തിൽ തട്ടിപ്പിനുപിന്നിൽ ബാങ്കുജീവനക്കാർക്കും കാര്യമായപങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇവർമുഖേന, വർഷങ്ങളായി ബാങ്കിൽനിന്ന് പിൻവലിക്കാതെകിടക്കുന്ന നിരവധി അക്കൗണ്ടുകളിലായുള്ള പണം, മറ്റ് അക്കൗണ്ടിലേക്ക് വകമാറ്റിയതായാണ് സിബിഐ സംശയിക്കുന്നത്.  

രാജ്യത്തെ വലിയ ധനികരിൽ ഒരാളും ആഭരണവ്യാപാരിയുമായ നീരവ് മോദി, അമിനിരവ് മോദി, ചിനുഭായ് ചോക്സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിഅക്കൗണ്ടിലേക്ക് തട്ടിപ്പുപണമെത്തി. ഇവർ വിദേശത്തുനിന്ന് പണംപിൻവലിച്ചതിനൊപ്പം, ഈ നിക്ഷേപംകാട്ടി മറ്റ് ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്തിയതായും സംശയിക്കുന്നു. ബാങ്കിനെ വഞ്ചിച്ച് പണംതട്ടിയകേസിൽ നീരവ് മോദിക്കെതിരെ നേരത്തെയുംകേസുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ പത്ത് ബാങ്ക്ജീവനക്കാരെ സസ്പെന്‍‍ഡ് ചെയ്തു. തട്ടിപ്പുവിവരം പുറത്തായതോടെ പി.എൻ.ബി ഓഹരികൾ എട്ടരശതമാനത്തോളം ഇടിഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.