‘അവര്‍ പിന്നാലെയുണ്ട്...’ കൊലവിളി സ്ഥിരീകരിച്ച് ശുഹൈബിന്‍റെ ശബ്ദസന്ദേശം; ഓഡിയോ പുറത്ത്

shuhaib-father
SHARE

മട്ടന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍  ശുഹൈബിനെ ഭീഷണിപ്പെടുത്തിയതിന് കൂടുതല്‍ തെളിവ്. ശുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വധഭീഷണി ശബ്ദസന്ദേശമാണ് പുറത്തുന്നത്. ചിലര്‍ പിന്തുടരുന്നതായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഷുഹൈബ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഷുഹൈബിന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദും സ്ഥിരീകരിച്ചു. കൊലയാളികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഇക്കാര്യം ഷുഹൈബ് സുഹൃത്തക്കളോട് പറഞ്ഞിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കി. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കുടുംബവുമായി പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് മനോരമന്യൂസിനോട് പറഞ്ഞു. 

ഇതിനിടെ ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ. വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു.   കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്സതീശൻ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം തുടരുകയാണ്.  സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.എം കാണരുതെന്നും ആയുധമെടുക്കാൻനിര്‍ബന്ധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു. 

എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 

കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സതീശൻ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്.  

അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് കെ.സുധാകരൻ പറഞ്ഞു.  സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്നും സുധാകരൻ പറഞ്ഞു. 

മുൻകൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം കൊലപാതകം നടത്തിയതെന്ന് 

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു. തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത്  സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. നാളെ രാവിലെ പത്തിന് ഉപവാസസമരം അവസാനിക്കും. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.