ബസ് ചാര്‍ജ് കൂട്ടി; മിനിമം നിരക്ക് എട്ടുരൂപ; വര്‍ധന മുന്നുവര്‍ഷത്തിനുശേഷം

thiruva-cabinet-t
SHARE

മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്ത് ബസ് ചാ‌ര്‍ജ് കൂടും. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയാകും. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു. എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമാണന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സ്വകാര്യബസുടമകള്‍ അറിയിച്ചു.

ഒാര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ പത്തു രൂപ നിന്ന് പതിനൊന്ന് രൂപയായും സൂപ്പര്‍ ഫാസ്റ്റില്‍ 13 രൂപ‍ 15 രൂപയായും ഉയരും. സൂപ്പര്‍ എക്സ്പ്രസില്‍ രണ്ടുരൂപയുടേയും ഹൈടെക് എ.സി ബസുകളില്‍ നാലുരൂപയും വര്‍ധന വരുത്തിയിട്ടുണ്ട്. വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് നാല്‍പത് രൂപയില്‍ നിന്ന് 45 രൂപയാകും. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ട് രൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ വര്‍ധിക്കുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാം. അതായത് 10 രൂപ പന്ത്രണ്ട് രൂപ യാകുന്നിടത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ഒരു രൂപയ്ക്ക് പകരം ഒന്നര രൂപ ഈടാക്കം. പൊതുസമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പ് ഭയന്നാണ് വിദ്യാര്‍ഥി നിരക്ക് കൂടുതല്‍ വര്‍ധിപ്പിക്കാത്തതെന്ന് ഗതാഗതമന്ത്രി പറഞ്ഞു. 

private-bus

എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കില്ലെന്നും അടുത്തദിവസം കൊച്ചിയില്‍ അടിയന്തരയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും സ്വകാര്യ ബസുടമകള്‍ പറഞ്ഞു.നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദിനം പ്രതി 23ലക്ഷം രൂപ അധികവരുമാനമുണ്ടാകും. 2014ലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.