കൊച്ചിയില്‍ കപ്പലില്‍ പൊട്ടിത്തെറി, അ‍ഞ്ചുമരണം; നിരവധിപേര്‍ക്ക് പരുക്ക്

ship-dead-1
SHARE

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്ഫോടനമുണ്ടായെന്നാണ് ആദ്യനിഗമനം.

ഗവിന്‍ റെജി, എം.എം. റംഷാദ്, സി.എസ്.ഉണ്ണികൃഷ്ണന്‍, എം.വി. കണ്ണന്‍, കെ.ബി.ജയന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും  ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്.  ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.  ഉണ്ണികൃഷ്ണനും ജിവിനും ഫയര്‍മാന്മാരും റംഷാദ് സൂപ്പര്‍വൈസറുമാണ്. കരാര്‍ ജീവനക്കാരനാണ് ഗവിന്‍. 

ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പുക പടര്‍ന്നാണ് മരണമുണ്ടായതെന്ന് കരുതുന്നതായും കമ്മീഷണര്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.