ആദ്യം രോ'ഹിറ്റ്', പിന്നെ 'ലുങ്കി' ഡാന്‍സ്; ദക്ഷിണാഫ്രിക്കയ്ക്ക് 275 വിജയലക്ഷ്യം

india-sa
SHARE

പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റണ്‍സെടുത്തത്. രോഹിത് ശര്‍മയുടെ 115 റണ്‍സും കോഹ്‌ലിയും 36 റണ്‍സും ധവാന്റെ 34 റണ്‍സും ശ്രേയസ് അയ്യറുടെ 30 റണ്‍സും  മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. 51 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യയുടെ മധ്യനിരയെ തകര്‍ത്തത്. രോഹിതിനെയും ഹാര്‍ദിക് പാണ്ഡ്യയേയും അടുത്തടുത്ത പന്തുകളില്‍ എന്‍ഗിഡി പുറത്താക്കി. പോര്‍ട്ട് എലിസബത്തില്‍  ബാറ്റിങ് അത്ര എളുപ്പമല്ലെന്ന ഘടകമാവും ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.