ബിജു രമേശി‍ന്‍റേത് കുറ്റസമ്മതമെന്ന് കേരള കോണ്‍ഗ്രസ്; ഏറെ സഹിച്ചെന്ന് മാണിയും

k-m-mani
SHARE

ബാര്‍കോഴ കേസിന്‍റെ പേരില്‍ ഒട്ടേറെ സഹിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ.എം.മാണി. മാണിക്കെതിരെ കേസ് നടത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സിപിഎം ഉറപ്പുനല്‍കിയതായുള്ള ബിജു രമേശിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മാണി.  ഇനി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാണി മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം ബിജു രമേശിന്റേത് വൈകി വന്ന കുറ്റസമ്മതമെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി  എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു. ബാര്‍ തിരക്കഥ മു‍ന്‍കൂട്ടി തയാറാക്കിയതാണ്. അണിയറയില്‍ കളിച്ച കൂടുതല്‍ പേരെ കാലം വെളിച്ചത്ത് കൊണ്ടുവരുമെന്നും ജയരാജ്  പറഞ്ഞു.  

ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

 ബാർകോഴക്കേസില്‍ വൻ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി ബിജു രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇപ്പോൾ കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സംഭവിച്ചാല്‍ എൽഡിഎഫ് വഞ്ചിച്ചുവെന്ന് പറയേണ്ടിവരും. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. 

കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പുനൽകിയത്. വിഎസിനെയും പിണറായിയെയും വൈക്കം വിശ്വനെയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നാണ് ബിജു രമേശ് പറയുന്ന്. 

കേസ് ഒഴിവാക്കി കെഎം മാണിയെ വെള്ളപൂശാൻ തയ്യാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് നേതൃത്വം തിരിച്ചറിയണം. 

തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് വിജിലൻസ് കേസ്  അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണ്. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ തയ്യാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു. വാഗ്ദാനലംഘനത്തിൽ പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.