പോർട്ട് എലിസബത്ത് ഏകദിനം; ഇന്ത്യ മികച്ച സ്കോറിലേക്ക്

team-india
SHARE

പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക്. 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 155 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സെടുത്ത ശിഖര്‍ ധവാനും 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് പുറത്തായത്. അര്‍ധസെഞ്ചുറി പിന്നിട്ട രോഹിത് ശര്‍മയ്്ക്കൊപ്പം അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 3 –1 ന്  മുന്നിലുള്ള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പരജയമെന്ന ലക്ഷ്യവുമായാണ് കളിക്കുന്നത്. ജയിക്കാനായാല്‍ പരമ്പരയ്ക്കൊപ്പം ഏകദിനറാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.