ആയുധങ്ങൾ വാങ്ങാൻ 16,000 കോടി; പ്രതിരോധമന്ത്രാലയം അപേക്ഷ അംഗീകരിച്ചു

nirmala-sitharaman-2
SHARE

ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ 15,935 കോടി രൂപയുടെ അപേക്ഷ പ്രതിരോധമന്ത്രാലയം അംഗീകരിച്ചു. 7.4 ലക്ഷം റൈഫിളുകളും 16,500 ലൈറ്റ് മെഷീൻ ഗണ്ണുകളും (എൽഎംജി) ഇതിലുൾപ്പെടും. പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ (ഡിഎസി) യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ അംഗീകരിച്ചത്. 

അതിർത്തിയിലുള്ള സൈന്യത്തിന് മുൻഗണന നൽകാനാണ് തീരുമാനം. ഇനി ഔദ്യോഗികമായി ടെൻഡർ സ്വീകരിച്ച് ആയുധങ്ങൾ വാങ്ങാം. വാങ്ങുന്ന ആയുധങ്ങൾ പരീക്ഷിച്ച് സേനയിൽ ഉൾക്കൊള്ളിക്കുന്നതിന് ഏതാനും വർഷങ്ങളെടുക്കും. അതേസമയം, 16,500 എൽഎംജികൾ വാങ്ങുന്നത് ഫാസ്ട്രാക് അടിസ്ഥാനത്തിൽ വാങ്ങാനും ഡിഎസി അനുമതി നൽകിയിട്ടുണ്ട്. ഇതിന് ആഗോള വിപണിയിൽ 1,819 കോടി രൂപയാകും. ഒരു വർഷത്തിനുള്ളിൽ ഇവ സേനയ്ക്കു ലഭ്യമാക്കാനാണ് തീരുമാനം.

സൈനിക, നാവിക, വ്യോമ സേനകൾക്ക് 43,732 പുതിയ എൽഎംജികളാണ് ആവശ്യം. ആദ്യഘട്ടത്തിൽ പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സേനയ്ക്കുവേണ്ടിയാണ് 16,500 എൽഎംജികൾ വാങ്ങുന്നത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.