ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി പച്ചക്കൊടി; മിനിമം എട്ടുരൂപ

private-bus
SHARE

മിനിമം ബസ്ചാർജ് എട്ടുരൂപയായി വർധിപ്പിക്കാൻ സംസ്ഥാനസർക്കാരിന് ഇടതുമുന്നണിയുടെ അനുമതി. നാളെ രാവിലെ ഒമ്പതിന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമതീരുമാനം കൈക്കൊള്ളും. വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റിൽ ആനുപാതിക വർധനയും എൽ.ഡി.എഫ് ശിപാർശ ചെയ്തിട്ടുണ്ട്.

ഓർഡിനറി ബസുകളുടെ കുറഞ്ഞ നിരക്ക് ഏഴിൽ നിന്ന് പത്തുരൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാൽ ഒരുരൂപ വർധിപ്പിച്ച് എട്ടുരൂപയാക്കാമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. കിലോമീറ്ററിന് 64 പൈസ, എഴുപതു പൈസയായി വർധിക്കും. സിറ്റി, ഫാസ്റ്റ് ബസുകളുടെ മിനിമം ചാർജും എട്ടുരൂപയാകും. ഫാസ്റ്റ് പാസഞ്ചർ പത്തുരൂപയിൽ നിന്ന് പതിനൊന്നായും, സൂപ്പർ എക്സ്പ്രസ് പതിമൂന്നിൽ നിന്ന് പതിനഞ്ചായും വർധിക്കും. സൂപ്പർ ഡീലക്സ് സെമി സ്ളീപ്പർ മിനിമം ചാർജ് ഇരുപതു രൂപയായിരുന്നത് ഇരുപത്തി രണ്ടാകുമ്പോൾ ഹൈടെക് ലക്ഷ്വറി എ.സി നിരക്ക് നാൽപതിൽ നിന്ന് 44 ആകും. നാൽപത് രൂപയുണ്ടായിരുന്ന വോൾവോ നിരക്ക് 45 രൂപയാക്കാനും ഇടതുമുന്നണി നിർദേശിച്ചു. വിദ്യാർഥികളുടെ കൺസഷൻ നിരക്കും ആനുപാതികമായി വർധിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗമായിരിക്കും നിരക്കുവർധനയിൽ തീരുമാനമെടുക്കുക. 

നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.