ആരോപണ വിധേയരെ വരവേറ്റു; ട്രിനിറ്റിയില്‍ പ്രിന്‍സിപ്പലിനെതിരെ നടപടി

trinity
SHARE

ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോപൂര്‍വം സ്വീകരിച്ച  കൊല്ലം ട്രിനിറ്റി സ്കൂളില്‍ പ്രിന്‍സിപ്പലിനെതിരേ നടപടി വേണമോയെന്ന് മാനേജ്മെന്റ് നിയമോപദേശം നേടും. പ്രതികളായ അധ്യാപകരെ കേക്ക് മുറിച്ച് സ്വീകരിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പലിനെതിരേ ഇതുവരെ  നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നും  മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

  ഗൗരി നേഘയുടെ ആത്മഹത്യക്ക് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകരായ ക്രസന്‍് ,സിന്ധു എന്നിവരെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപൂര്‍വം തിരിച്ചെടുത്തത്. തെറ്റായ നടപടി സ്വീകരിച്ച പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനെ പുറത്താക്കണമെന്ന് ഇതിനെ തുടര്‍ന്ന് വിദ്യാഭ്യസ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.ഇക്കാര്യത്തില്‍ നിയമോപദേശം തേടാനാണ് മാനേജ്മെന്‍് തീരുമാനിച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനെ നടപടി വേണമോ എന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് മാനേജ്മെന്‍് പ്രതിനിധി പറഞ്ഞു. നപടിയുടെ ഭാഗമായി പ്രിന്‍സിപ്പലിനോട്  അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചുവെന്ന പ്രചാരണങ്ങള്‍ മാനേജ്മെന്‍് നിഷേധിച്ചു. 

പ്രതികളായ അധ്യാപകരേ കേക്ക് നല്‍കി  സ്വീകരിച്ച  ചിത്രങ്ങള്‍ പുറത്തവന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്. അറുപതു വയസകഴിഞ്ഞ പ്രിന്‍സിപ്പലിനെ മാറ്റണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയരായ അധ്യാകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ കേക്ക് മുറിച്ചത് ഉചിതമായില്ല എന്നാണ് മാനേജ്മെന്‍ിന്റെയും നിലപാട്. അതിനിടെ ഗൗരി നേഘക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നഗരത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.