‘യുദ്ധമിടുക്ക്’ വിവാദത്തില്‍: സൈന്യത്തെ അപമാനിച്ചെന്ന് രാഹുല്‍, ദുര്‍വ്യാഖ്യാനമെന്ന് ആര്‍എസ്എസ്

bhagavat-rahul
SHARE

രാജ്യത്തിന് ആവശ്യംവരുമ്പോള്‍ സ്വന്തം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിന് കേവലം മൂന്നുദിവസം മാത്രം മതിയെന്നും ഇന്ത്യന്‍ സൈന്യത്തിനു ആറേഴ് മാസം വേണ്ടിവരുമെന്നുമുള്ള  ആര്‍.എസ്.എസ്. േമധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന വിവാദത്തില്‍. ആര്‍.എസ്.എസ്. മേധാവിയുടെ പ്രസ്താവന മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, മോഹന്‍ ഭാഗവതിന്‍റെ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ആര്‍.എസ്.എസ്. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ബിഹാറില്‍ പത്തുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോഹന്‍ ഭാഗവത് മുസാഫര്‍പൂരില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ആര്‍.എസ്.എസിന്‍റേത് സൈനികസംഘടനയല്ലെങ്കിലും സൈന്യത്തിനുസമാനമായ അച്ചടക്കമുണ്ട്. രാജ്യത്തിനു ആവശ്യം വന്നാല്‍ കേവലം മൂന്നുദിവസത്തിനകം സ്വന്തം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിനു കഴിയും. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനു തയാറെടുക്കാന്‍ ആറേഴ് മാസമെങ്കിലും വേണ്ടിവരും. അതാണ് ആര്‍.എസ്.എസിന്‍റെ കഴിവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. 

ഇന്ത്യക്കുവേണ്ടി വീരമൃത്യുവരിച്ച മുഴുവന്‍ സൈനികരെയും ഇന്ത്യന്‍ പതാകയെയും അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആര്‍.എസ്.എസ്. വാര്‍ത്താക്കുറിപ്പിറക്കി. രാജ്യത്തിനു ആവശ്യംവന്നാല്‍ ആര്‍.എസ്.എസുകാരെ യുദ്ധത്തിനു സജ്ജരാക്കാന്‍ സൈന്യത്തിനു മൂന്നുദിവസം മതിയെന്നാണ് മോഹന്‍ ഭാഗവത് പ്രസംഗിച്ചത്. എന്നാല്‍ സാധാരണജനങ്ങളെ തയാറാക്കാന്‍ സൈന്യത്തിനു ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആര്‍.എസ്.എസ്. വ്യക്തമാക്കി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.