ഓർക്കാട്ടേരി അശാന്തം തന്നെ; സി.പി.എം വടകരയില്‍ അഴിഞ്ഞാടുന്നുവെന്ന് കെ.കെ.രമ

kk-rema
SHARE

വടകര ഓർക്കാട്ടേരിയിൽ സി.പി.എം –  ആർ.എം.പി സംഘർഷത്തിന്റെ തുടർച്ചയായി പുലർച്ചെ വീണ്ടും ആക്രമണം. ആർ.എം.പി നേതാവ് കുളങ്ങരത്ത് ചന്ദ്രന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർ.എം.പി നേതാവ് സിബിയുടെ വീട് അടിച്ചു തകർത്തു. ഓർക്കാട്ടേരി കെ.എസ്.ഇ.ബി റോഡിൽ ആർ.എം.പി പ്രവർത്തകന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു.  

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കൊയിലാണ്ടി നഗരസഭ പരിധിയില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുന്നത്. എന്നാല്‍ ഓര്‍ക്കാട്ടേരി ആര്‍.എം.പി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കയറി സെക്രട്ടറിയെയുള്‍പ്പെടെ അടിച്ച് പരുക്കേല്‍പ്പിച്ചതിലാണ് ആര്‍.എം.പിയുടെ പ്രതിഷേധം. രണ്ട് സംഘര്‍ഷങ്ങളിലുമായി പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കും നാല് ആര്‍.എം.പിക്കാര്‍ക്കും, നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് സാരമുള്ളതല്ല. സ്ഥലത്ത് വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.   

സി.പി.എം പ്രവര്‍ത്തകര്‍ വടകരയില്‍ അഴിഞ്ഞാടുന്നുവെന്ന് കെ.കെ.രമ പറഞ്ഞു. പൊലീസ് നിഷ്ക്രിയമാണ്.  അക്രമികള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും  കെ.കെ രമ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.