മന്ത്രിമാര്‍ക്ക് താക്കീതുമായി വീണ്ടും മുഖ്യമന്ത്രി; ആഴ്ചയില്‍ അഞ്ചുനാള്‍ തലസ്ഥാനത്ത് വേണം

Pinarayi-Vijayan
SHARE

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാതെ മന്ത്രിസഭായോഗം പിരിയേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 10 ഒാര്‍ഡിനന്‍സുകള്‍ പുതുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് പേര്‍മാത്രമാണ് എത്തിയത്. 12 മന്ത്രിമാര്‍ എത്തിയില്ല. പല ജില്ലകളിലും , വിവിധ പരിപാടികളിലും ആയിരുന്നു മന്ത്രിമാര്‍ ഇതോടെ ക്വോറം തികയാത്തതിനാല്‍ ഒാര്‍ഡിനന്‍സുകള്‍ നീട്ടാനുള്ള തീരുമാനം എടുക്കാന്‍ മന്ത്രിസഭായോഗത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാരെല്ലാവരും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് താക്കീതിന്റെ സ്വരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിമാര്‍ സ്ഥലത്തില്ലാത്തതിനാലാണ് ക്വോറം തികയാതെവന്ന സാഹചര്യം ഉണ്ടായത്. ഇത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കാര്‍അധികാരത്തില്‍ വന്നപ്പോള്‍തന്നെ കുറഞ്ഞത് നാല് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതാണ്.ആദ്യം അത് പാലിക്കപ്പെട്ടെങ്കിലും പീന്നീട് മാറ്റങ്ങള്‍വന്നു. കഴിഞ്ഞ രണ്ട് മാസമായി സിപിഎം., സിപിഐ സമ്മേളനങ്ങള്‍ തുടങ്ങിയതോടെ , മന്ത്രിമാര്‍ തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ദിവസങ്ങള്‍മാറി നില്‍ക്കുന്ന സാഹചര്യവും ഉണ്ടായി. ഇത് ഇനി ഉണ്ടാകരുതെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കടകംപള്ളി സുരന്ദ്രന്‍, സിപിഐ കസര്‍കോട് ജില്ലാസമ്മേളനത്തന് പോയ ഇ. ചന്ദ്രശേഖരന്‍, വ്യക്തിപരമായ ആവശ്യത്തിന് പോകേണ്ടവന്ന തോമസ് ഐസക്ക് എന്നിവര്‍ എത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.