കള്ളക്കടത്തുകാരെ സഹായിച്ചു; മലയാളി ജവാന്റേത് രാജ്യദ്രോഹമെന്ന് സിബിഐ

jibu
SHARE

കേന്ദ്ര സാഹിത്യ അക്കാദമി പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന് തിരിച്ചടി. കന്നട കവിയും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാറിനെ അക്കാദമി അധ്യക്ഷനായി തിരഞ്ഞെടുത്തു. സംഘപരിവാര്‍ പിന്തുണയോടെ മല്‍സരിച്ച ഒഡീഷ എഴുത്തുകാരിയും ജ്ഞാനപീഠ ജേത്രിയുമായ പ്രതിഭാ റായി പരാജയപ്പെട്ടു. കവി പ്രഭാവര്‍മ്മയാണ് നിര്‍വാഹകസമിതിയില്‍ മലയാളത്തിന്‍റെ പ്രതിനിധി.

അസഹിഷ്ണുതാ വിവാദങ്ങള്‍ക്കും അവാര്‍ഡ് തിരിച്ചുനല്‍കിയുള്ള പ്രതിഷേധങ്ങള്‍ക്കും പിന്നാലെ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ പിടിമുറുക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പാളിയത്. സംഘപരിവാര്‍ പിന്തുണയോടെ മല്‍സരിച്ച പ്രതിഭാ റായിക്ക് 29 വോട്ടുകളാണ് കിട്ടിയത്. സ്വതന്ത്ര പാനലില്‍ മല്‍സരിച്ച ചന്ദ്രശേഖര കമ്പാറിന് 56 വോട്ടുകള്‍ ലഭിച്ചു. മറ്റൊരു മല്‍സാര്‍ഥിയായ മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയ്ക്ക് കിട്ടിയത് 6 വോട്ടുകള്‍. ഡോക്ടര്‍ മാധവ് കൗശിക്കാണ് ഉപാധ്യക്ഷന്‍. സംഘപരിവാര്‍ പിന്തുണയോടെ മല്‍സരിച്ച നന്ദ കിഷോര്‍ പാണ്ഡെ പരാജയപ്പെട്ടു. 

നിര്‍വാഹകസമിതി അംഗം മലയാളഭാഷാ കണ്‍വീനര്‍ പദവികളിലേക്ക് കവി പ്രഭാവര്‍മ്മ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍ എന്ഡ‍ അജിത് കുമാര്‍ മല്‍സരത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറി.നിര്‍വഹാകസമിതിയിലെ മറ്റ് അംഗങ്ങളെ വിജയിപ്പിക്കുന്നതിലും ബിജെപിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.