വാൽപ്പാറയിൽ കരടി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

valpara
SHARE

വാല്‍പ്പാറയില്‍ വീണ്ടും വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ എസ്റ്റേറ്റ് തൊഴിലാളി കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലുവയസുകാരനെ പുലി കൊന്നത് ഒരാഴ്ച മുന്‍പായിരുന്നു

  തമിഴ്നാട്ടുകാരനായ സുൈസയാണ് കൊല്ലപ്പെട്ടത്. അന്‍പത്തിയഞ്ചു വയസായിരുന്നു. ഇന്നലെ രാവിലെ വിറകു ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതായിരുന്നു. നേരം സന്ധ്യയായിട്ടും തിരിച്ചുവന്നില്ല. ഗ്രാമവാസികള്‍ തിരഞ്ഞ് പോയി . അപ്പോഴാണ്, കാടിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

കരടിയാണ് ആക്രമിച്ചതെന്ന് മുഖത്തെ മുറിവുകള്‍ കണ്ടപ്പോള്‍തന്നെ നാട്ടുകാര്‍ക്കു മനസിലായി. പുലിക്കു പുറമെ, കരടിയെക്കൂടി പേടിച്ചു വിറങ്ങലിച്ച് കഴിയേണ്ട ഗതികേടിലാണ് ഗ്രാമവാസികള്‍. കഴിഞ്ഞ ദിവസം നാലു വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ ഇനിയും പിടികൂടാനായിട്ടില്ല. കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ ഇരതേടി കൂടിനു സമീപത്തുപോലും എത്തിയിട്ടില്ല.

നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ കുടുംബസമേതം വാല്‍പ്പാറയില്‍ താമസിക്കുന്നുണ്ട്. ഇവരെല്ലാം, പുറത്തിറങ്ങാന്‍പോലും ഭയപ്പെടുകയാണ്. നരഭോജിയായ പുലിയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിട്ടില്ലെങ്കില്‍ ഇനിയും ജീവനുകള്‍ പൊലിയും. ഏഴു വര്‍ഷം മുമ്പ് സമാനമായുണ്ടായ അവസ്ഥയില്‍ മരിച്ചത് ആറു പേരാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് വന്യജീവികളുടെ ആക്രമണം. അതിരപ്പിള്ളി, മലക്കപ്പാറ പിന്നിട്ടു വേണം വാല്‍പ്പാറയില്‍ എത്താന്‍. വന്യജീവി ആക്രമണങ്ങള്‍ നടക്കുന്ന ഈ പ്രദേശം തമിഴ്നാട്ടിലാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.