ജഡ്ജിമാരുടെ പ്രതിഷേധം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതും : രാഹുല്‍ ഗാന്ധി

SHARE
rahul-gandhi-4

ജഡ്ജിമാരുടെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. പ്രശ്നം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതുമെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. 

ജനാധിപത്യം അപകടകരമായ അവസ്ഥയിലെത്തിയതെന്ന ടാഗ് ലൈനോടെയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഫുള്‍കോര്‍ട്ട് ചര്‍ച്ചചെയ്ത് ഉചിതമായ പരിഹാരം കാണണം. ജ‍ഡ്ജി ലോയയുടെ മരണം അന്വേഷിക്കാന്‍ സ്വതന്ത്രസംഘം വേണം. ജഡ്ജിമാരുടെ വെളിപ്പെടുത്തലുകളെ ആശങ്കയോടെയാണ് കാണുന്നതെന്ന് മുഖ്യപ്രതിപക്ഷപാര്‍ട്ടി വ്യക്തമാക്കി. അതേസമയം, നേരിട്ടുള്ള പ്രതികരണങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനിന്നെങ്കിലും, വെളിപ്പെടുത്തല്‍ നടത്തിയ ജഡ്ജിമാരെ വിമര്‍ശിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി എം.പിയായ സുബ്രമണ്യന്‍ സ്വാമിയുടെ പ്രതികരണം.  

ജുഡീഷ്യറിയെ ശുദ്ധീകരിക്കുന്ന ചരിത്രനിമിഷമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, നീതിന്യായ ചരിത്രത്തിലെ കറുത്തദിവസമെന്നായിരുന്നു എതിരഭിപ്രായം. മുതിര്‍ന്ന അഭിഭാഷകരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. 

ജഡ്ജിമാര്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്, പദവി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നാലു ജഡ്ജിമാരും ഉത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും മുതിര്‍ന്നഅഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നും എല്ലാം പെട്ടെന്നു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍നിയമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. എന്നാല്‍, വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച് സുപ്രീംകോടതിമുന്‍ജഡ്ജി ആര്‍.എസ് സോധി, മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം എന്നിവര്‍ രംഗത്തെത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.