ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ വിശ്വാസത്തിലെടുക്കണം; ജസ്റ്റിസ് കെ.ടി.തോമസ്

kt-thomas
SHARE

കൊളീജിയത്തിലെ പൊട്ടിത്തെറിയിൽ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് മനോരമന്യൂസിനോട് പറഞ്ഞു. പ്രതിഷേധം സുപ്രീംകോടതിയുടെ പൊതുവികാരമാണ് കാണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച് ചെയ്യേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്ന് കരുതുന്നില്ലന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.

ലോയ കേസില്‍ കോടതിയുടെ വിശ്വാസ്യത തകര്‍ന്നു: ഇംപീച്മെന്റ് ചെയ്യണോ എന്ന് രാജ്യം ആലോചിക്കട്ടെ' 

ജഡ്ജിമാരുടെ അസാധാരണ പൊട്ടിത്തെറിയില്‍ അമ്പരന്ന് രാജ്യവും നിയമവൃത്തങ്ങളും. ചീഫ് ജസ്റ്റിസിനെ ഇപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടെയെന്നടക്കം അതിഗുരുതരമായ ആരോപണങ്ങളും നിലപാടപകളുമാണ് ജസ്റ്റിസ് ചലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള നാല്‍വര്‍ സംഘം പറഞ്ഞത്. ജഡ്ജിമാര്‍ പറഞ്ഞത്സുപ്രീംകോടതിയിലെ ഭരണസംവിധാനം തകര്‍ന്നു. രാജ്യത്തോടും നീതിപീഠത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തം. കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും.  ലോയ കേസില്‍ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയുണ്ടായി. ചീഫ് ജസ്റ്റിസിന് നാലുപേരും ഒപ്പിട്ട കത്ത് നല്‍കി. ഇന്നും നേരിട്ടു കണ്ടു. ഞങ്ങള്‍ നിശ്ശബ്ദരായി എന്ന് പിന്നീട് ലോകം പറയരുത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞു.    കേന്ദ്രസര്‍ക്കാര്‍ കുലുങ്ങും രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് ജഡ്ജിമാര്‍.  കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. ഞങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കി. നേരിട്ടു കാണുകയും ചെയ്തു.  ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തര്‍ക്കം. കോടതി വിട്ടിറങ്ങിയാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഉള്‍പ്പെടെ നാലുജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ വി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. നാലുപേരും സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങളാണ്. ജഡ്ജി ലോയയുടെ മരണത്തില്‍ സുപ്രീംകോടതി രാവിലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതീവഗുരുതരമായ സംഭമെന്ന് നിരീക്ഷിച്ച കോടതി, മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.