ജുഡീഷ്യറി ഒരു രഹസ്യമല്ല, പുഴുക്കുത്തുകള്‍ക്കെതിരെ ആഞ്ഞടിച്ച് കാളീശ്വരം രാജ്, വിഡിയോ

SHARE
kaleeswaram-raj

സുപ്രീംകോടതി ചീഫ് ജസ്റ്റിസില്‍ അവിശ്വാസം പ്രഖ്യാപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്ത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗൊയ്, മദൻ ബി. ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചത്. കോടതിയിലെ ഭരണസംവിധാനം തകര്‍ന്നെന്നും ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടെയെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറുടെ ആക്ഷേപം.

ഈ സാഹചര്യത്തില്‍ ജുഡീഷ്വറി കാത്തുപോരുന്ന രഹസ്യാത്മകത അനാവശ്യമെന്ന് തുറന്നുപറയുന്നു മുതിര്‍ന്ന അഭിഭാഷകനായ കാളീശ്വരം രാജ്. ജുഡീഷ്യറി  ഒരു രഹസ്യമല്ല.  കോടതിയിലെ ഈ പൊട്ടിത്തെറി ചെയ്ത പാപങ്ങളുടെ ഫലമാണെന്നും അദ്ദേഹം ആഞ്ഞടിക്കുന്നു, വിഡിയോ കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.