ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്

_M-Chandran_
SHARE

സിപിഎം നേതാക്കളെ പറ്റി മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ചന്ദ്രൻ. മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ വിടി ബൽറാം നടത്തിയ വിവാദ പരാമർശം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് തൃത്താല എംഎൽഎ ഓഫിസിലേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും വ്യക്തമാക്കി. 

പൊതുപരിപാടികളിൽ ബഹിഷ്ക്കരിക്കും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്ന് മാറ്റി നിർത്തും. സിപിഎം പാലക്കാട്ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും നിലപാട് വ്യക്തമാക്കി. മാർച്ചിൽ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു.  

സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു തൃത്താല. സിപിഎം പ്രതിഷേധം തീരുന്നില്ല. ഇനി 15 ന് കർഷക തൊഴിലാളികൾ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.