പൊട്ടിത്തെറിച്ച് ജഡ്ജിമാര്‍; ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ്; കേന്ദ്രവും കുലുങ്ങും

judges
SHARE

സുപ്രീംകോടതി ചീഫ് ജസ്റ്റിസില്‍ അവിശ്വാസം പ്രഖ്യാപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്ത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗൊയ്, മദൻ ബി. ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചത്. കോടതിയിലെ ഭരണസംവിധാനം തകര്‍ന്നെന്നും ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടെയെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറുടെ ആക്ഷേപം. 

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് വിട്ടതാണ് ഏറെ നാളായുള്ള അസംതൃപ്തികൾ പൊട്ടിത്തെറിയിലെത്താൻ ഇടയാക്കിയത്. കലാപമുയർത്തിയ ജഡ്ജുമാർ ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾ തീരുമാനിക്കുന്നതിൽ വിവേചനമുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. സമന്മാരിൽ മുൻപൻ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നും പോലെ ബഞ്ചുകൾ മാറ്റി മറിക്കാൻ ആർക്കും അധികാരമില്ല. ജഡ്ജുമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ പ്രവർത്തനത്തിലും ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരുമെന്ന് ജഡ്ജുമാർ മുന്നറിയിപ്പ് നൽകി. 

നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്ക് മുന്നിലെത്തുന്നതെന്നും കോടതിയോടും രാജ്യത്തോടുമാണ് ഉത്തരവാദിത്വമെന്നും ജഡ്ജമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന മോയെന്ന് രാജ്യം തീരുമാനിക്കട്ടെയെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.