ശുചിമുറി സേവനം ആവശ്യപ്പെട്ട് പി. ജയരാജന്റെ മകൻ പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചു

mattannur-station
SHARE

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ശുചിമുറി സേവനം ആവശ്യപ്പെട്ട് മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചതായി റിപ്പോർട്ട്. രാവിലെ എട്ടരയ്ക്ക് ടൂറിസ്റ്റ് ബസിലെത്തിയ സംഘത്തിന് ശുചിമുറിയിൽ പോകണമെന്ന ആവശ്യവുമായാണ് ആശിഷ് സ്റ്റേഷനിലെത്തിയത് .

എന്നാൽ ലോക്കപ്പിൽ പ്രതികളുള്ളതിനാൽ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന് ജനറൽ ഡയറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 

നഗരസഭയുടെ പൊതു ശുചിമുറി ഉപയോഗിക്കാമെന്നും നിർദേശം നൽകി. അതേസമയം പൊലീസുകാർ മോശമായി പെരുമാറിയെന്നാരോപിച്ച് ആശിഷും മട്ടന്നൂർ പൊലീസിൽ പരാതി നൽകി. യുഡിഎഫ് അനുകൂല അസോസിയേഷന്റെ നേതാവ് കൂടിയായ ഉദ്യോഗസ്ഥനെതിരെയാണ് ആശിഷിന്റെ പരാതി. ഇരിട്ടി ഡിവൈഎസ്പി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.