ഫണ്ടനുവദിച്ചത് ഉദ്യോഗസ്ഥർ, അതന്വേഷിക്കലല്ല തന്റെ പണി; ആകാശയാത്രയില്‍ മുഖ്യമന്ത്രി

pinarayi-vijayan
SHARE

‌ആകാശയാത്രാവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം നടക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഓഖി കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും ആക്ഷേപം. കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവും വഹിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. 

ആ ചെലവുകള്‍ ഏത് കണക്കില്‍ നിന്നെന്ന് ഒരു മന്ത്രിയും അന്വേഷിക്കാറില്ല. സാധാരണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ചെയ്യുന്നത്. അത് അന്വേഷിക്കലല്ല തന്റെ പണിയെന്നും മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. 

ആവശ്യത്തിനാണല്ലോ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. കുടുംബത്തില്‍ നിന്നല്ല കാറിന് പണം കൊടുക്കുന്നത്. ഏതു ഗണത്തിലാണ് കൊടുക്കുന്നതെന്ന് മന്ത്രിമാരാരും ചോദിക്കാറില്ല. അതങ്ങനെ സാധാരണ ഗതിയില്‍ കൊടുക്കുകയാണ്. ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ല.· തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങില്‍ പ്രത്യേക വിമാനത്തില്‍ പോയി. ഞാനറിയില്ല ഏത് അക്കൗണ്ടില്‍ നിന്നാണ് പണം കൊടുത്തതെന്ന്. എന്റെ പണിയാണോ അതെന്നും അദ്ദേഹം ചോദിച്ചു. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് പണം കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഇന്നലെയാണ് അറിഞ്ഞത്. അപ്പോള്‍ത്തന്നെ തിരുത്തി.

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്ത് മുന്‍മുഖ്യമന്ത്രിയും ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ട്. ഇടുക്കിയിലേക്കുളള അടിയന്തര യാത്രയ്ക്ക് മുൻമുഖ്യമന്ത്രി 28 ലക്ഷം രൂപയാണ് ചെലവാക്കിയത്.  പ്രത്യേക സാഹചര്യങ്ങളില്‍ അതനുസരിച്ച് യാത്ര വേണ്ടിവരും.  മുഖ്യമന്ത്രിയെന്ന നിലയില്‍ ഇനിയും  ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.