മതസ്പർധ കേസ്; .സെൻകുമാറിനെതിരെയുള്ള തെളിവുകൾ വ്യാജമെന്ന് റിപ്പോർട്ട്

T-P-Senkumar-(1)
SHARE

മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ മതസ്പർധ വളർത്തുന്ന തരത്തിൽ സംസാരിച്ചുവെന്ന കേസിൽ തെളിവില്ലെന്നു ഫോറൻസിക് റിപ്പോർട്ട്. ലേഖകൻ കൈമാറിയ സെൻകുമാറിന്റെ സംഭാഷണമടങ്ങിയ പെൻഡ്രൈവിലും, ലാപ്ടോപ്പിലേയും സംഭാഷണം കൃത്രിമമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ ഉണ്ടാക്കുന്നവിധം സംസാരിച്ചുവെന്നു ചൂണ്ടികാട്ടിയാണ് കേസെടുത്ത് അന്വേഷിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറിയായ നളനി നെറ്റോ പൊലീസിനു നിർദേശം നൽകിയത്. കേസിൽ അറസ്റ്റ് ഭയന്ന് സെൻകുമാർ ഹൈക്കോടതിയിൽ നിന്നു മുൻകൂർജാമ്യം നേടിയിരുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.