ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദക്ക് വധഭീഷണി

Thumb Image
SHARE

രണ്ട് തവണ തനിക്ക് നേരെ വധശ്രമമുണ്ടായിട്ടും ആക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജാമിദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വീടിന് നേരെ കല്ലെറിഞ്ഞവരെ കൈയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചെങ്കിലും നടപടിയില്ലാതെ ഇവരെ വിട്ടയച്ചു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന കൊലവിളികള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജാമിദ കുറ്റപ്പെടുത്തി. 

മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. മുസ്‌ലിം വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പലര്‍ക്കും ദഹിക്കുന്നില്ല. തനിക്കെതിരെ ഈമാസം ഒന്‍പതിനും ഇരുപത്തി രണ്ടിനും വീട്ടില്‍ക്കയറിയുള്ള ആക്രമണമുണ്ടായി. പൊലീസ് തീര്‍ത്തും ലാഘവത്തോടെ പിടികൂടിയവരെ വിട്ടു. ഭീഷണി തുടരുകയാണ്. 

ഓരോദിവസവും ജീവിച്ചിരിപ്പുണ്ടോ എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കുന്നത്. അത്രമാത്രം ആശങ്ക നിറഞ്ഞ സാഹചര്യമാണുള്ളത്. എന്നാല്‍ ഒളിച്ചോടാന്‍ തയാറല്ലെന്നും കരുത്തോടെ അടിച്ചമര്‍ത്തപ്പെട്ടവർക്ക് ഒപ്പമുണ്ടാകുമെന്നും ജാമിദ വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.