ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന 21 മലയാളികളുടെ ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടു

malayali-isis.jpg
SHARE

ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നെന്നു സംശയിക്കുന്ന മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചിത്രങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21 പേരെ കാണാതായത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ഇവർ ഇസ്‌ലാമിലേക്കു മാറിയശേഷം ഐഎസിൽ ചേരാൻ പോയെന്നാണ് എൻഐഎ വിലയിരുത്തൽ.

ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽപ്പെടുത്തി എൻഐഎ പുറത്തുവിട്ടത്. ഇവരിൽ 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശ്ശേരിയാണ് കൂട്ടത്തിൽ പ്രായം ചെന്നയാൾ. ചെറിയ സംഘങ്ങളായാണ് ഇവർ രാജ്യം വിട്ടത്. ആദ്യ രണ്ടംഗസംഘം ബെംഗളൂരു – കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയിൽ മുംബൈ – മസ്കത്ത് വിമാനത്തിലുമാണു കടന്നത്.

മൂന്നംഗങ്ങളുള്ള മൂന്നാം സംഘം ജൂൺ രണ്ടിന് മുംബൈ – ദുബായ് വിമാനത്തിലാണു പോയത്. അടുത്ത മൂന്നുപേർ ഹൈദരാബാദ് – മസ്കത്ത് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവർ ജൂൺ അഞ്ച്, 16, 19 ദിവസങ്ങളിൽ വിവിധ വിമാനങ്ങളിൽ സംഘമായി കടക്കുകയായിരുന്നു. 21 പേരിൽ 19 പേർ ടെഹ്റാനിലേക്കും മറ്റുള്ളവർ സിറിയയിലോ ഇറാഖിലോ ആകാമുള്ളതെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

MORE IN BREAKING NEWS
SHOW MORE