ഒാഖി; കൂടുതൽ മൃതദേഹങ്ങൾ കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ

Thumb Image
SHARE

ഓഖി ദുരന്തത്തിൽപ്പെട്ട് മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ കടലിൽ ഒഴുകി നടക്കുന്നത് കണ്ടതായി മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വെളിപ്പെടുത്തൽ. കോഴിക്കോട് തീരത്തോടു ചേർന്ന് മൃതദേഹങ്ങൾ കണ്ടെന്നാണ് വെളിപ്പെടുത്തൽ. മൃതദേഹങ്ങള്‍ക്കായി തീരസംരക്ഷണസേന തിരച്ചില്‍ തുടരുന്നു. കോഴിക്കോട് തീരത്തുനിന്ന് പതിനെട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് തിരച്ചില്‍. മല്‍സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ചാണ് രാവിലെ തിരച്ചിലിന് പുറപ്പെട്ടത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോയേക്കുമോയെന്ന് ആശങ്കയുണ്ട്.

കൊച്ചിയിൽനിന്നും ബേപ്പൂരിൽനിന്നുമായി ഒൻപതു മൃതദേഹങ്ങളും കൊടുങ്ങല്ലൂരിലും പൊന്നാനിയിലും ഓരോ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഒൻപതു പേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തിരുന്നു. കോഴിക്കോട് ഏഴും താനൂർ, കൊച്ചി എന്നിവിടങ്ങളിൽ ഒന്നു വീതവും മൃതദേഹങ്ങളാണു ലഭിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.