കെഎസ്‌യുവിലും ‘പടയൊരുക്കം’; സെക്രട്ടറിക്ക് കുത്തേറ്റു

Thumb Image
SHARE

പടയൊരുക്കം സമാപന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ്  കെ.എസ്‌.യു പ്രവര്‍ത്തകര്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടിയത്. തിരുവനന്തപുരം  ജില്ലാ സെക്രട്ടറി ആദേഷിന് കുത്തേറ്റു. പ്രവര്‍ത്തകന്‍ നജീമിന്റെ തലയ്ക്ക് കമ്പി വടികൊണ്ടുളള അടിയേറ്റ് പരുക്കേറ്റു.

 ഫെയ്സ്ബുക്ക് കമന്‍റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ നബീല്‍ കല്ലമ്പലത്തിന്റെ നേതൃത്വത്തിലാണ്  ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍  പറഞ്ഞു. പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. 

MORE IN BREAKING NEWS
SHOW MORE