ബ്രെക്സിറ്റ് ബിൽ; തെരേസ മേയ്ക്ക് തിരിച്ചടി

Theresa-May
SHARE

ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി 305ന് എതിരെ 309 വോട്ടുകൾക്കു വിജയിച്ചു. കൺസർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചാണ് പ്രമേയം കൊണ്ടുവന്നത്. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ പിന്നോട്ടില്ലെന്നും മുൻ നിശ്ചയപ്രകാരം തന്നെ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുമെന്നും വോട്ടെടുപ്പ് ഫലം വന്ന ശേഷം സർക്കാർ വ്യക്തമാക്കി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.